അങ്ങിനെ ഇലക്ഷൻ കഴിഞ്ഞു. തോൽക്കുന്നവരെയും ജയിക്കുന്നവരേയും അറിയാൻ കുറെ നാൾ കാത്തിരിക്കണം. നാടിനുവേണ്ടി ഒന്നും ചെയ്യാതിരുന്നവരും ഇനിയും ഒന്നും ചെയ്യാത്തവരും ജയിച്ചേക്കാം.കൂറു മാറ്റവും പിന്താങ്ങലും ഒക്കെ മാറി മാറി നടന്നേക്കാം. എന്തായാലും ഇനി അഞ്ചുകൊല്ലത്തേക്ക് പേടിക്കേണ്ടല്ലോ.
കുതിരക്കച്ചവടത്തിലുടെയും കഴുതക്കാൽ പിടുത്തത്തിലുടെയും ഭരണം നില നിർത്താൻ ഒരു കൂട്ടർ ശ്രമിക്കുമ്പോൾ, "നിങ്ങൾ കൊള്ളയടിച്ചതു മതി, ഇനി ഞങ്ങളായിക്കോളാം " എന്ന് പറഞ്ഞു മറ്റൊരു കൂട്ടരും വരും. അവരെയൊക്കെ തരാതരത്തിനു താങ്ങാനും തള്ളാനും നടുത്തളത്തിൽ ഇറങ്ങി തുളളാനും ആളുകൾ എത്തും.
ഇതിനിടക്ക്, മറ്റൊരു കൂട്ടർ "ഞങ്ങളാണ് ജനാധിപത്യത്തിന്റെ ശരിയായ കാവൽക്കാർ" എന്ന രൂപത്തിലും ഭാവത്തിലും എത്താനുള്ള സാദ്ധ്യതയുമുണ്ട്.എല്ലാം കൊണ്ടും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്നഭിമാനിക്കുന്ന നമുക്ക് നാം 'അർഹിക്കുന്ന' ഒരു ഭരണസംവിധാനം ലഭിക്കും എന്ന് വിശ്വസിക്കാം.

No comments:
Post a Comment